Webdesk

കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ

  ലക്ഷദ്വീപിൽ കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലൊന്നുമില്ലാതെയിരുന്ന ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കാൻ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല. പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഇന്ന് യോഗം ചേരും. അടിയന്തര നടപടി ആവശ്യപ്പെട്ട് ദ്വീപ് നിവാസികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെയാണ് കഴിഞ്ഞ മാസം 29 ന് മൂന്ന് ദ്വിപിൽ സമ്പൂർണ്ണ കർഫ്യൂവും, മറ്റ് ദ്വീപുകളിൽ ലോക് ഡൗണും പ്രഖ്യാപിക്കുന്നത്. അന്ന്…

Read More

മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു; പ്രതിപക്ഷത്തെ അപമാനിച്ചുവെന്ന ചോദ്യത്തില്‍ സ്പീക്കറുടെ റൂളിംഗ്

  പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിംഗ്. മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി സ്പീക്കർ പറഞ്ഞു. ചോദ്യം അനുവദിച്ചതിൽ മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള പരാമർശമാണ് ആലത്തൂർ എംഎൽഎ കെഡി പ്രസേനന്റെ ചോദ്യത്തിലുണ്ടായിരുന്നത്.

Read More

വംശീയ ആക്രമണം: കാനഡയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി

  കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേർക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു സംഭവത്തിൽ നതാനിയേൽ വെൽറ്റ്മാൻ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 74കാരനായ വയോധിക, 46കാരനായ പുരുഷൻ, 44കാരിയായ യുവതി, 15കാരിയായ പെൺകുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. പ്രതിക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 37.51 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയാറ് ലക്ഷം കടന്നു.അതേസമയം, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. 63 ദിവസത്തിന്​ ശേഷമാണ്​ രാജ്യത്ത്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്​. 86,498 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. ടെസ്​റ്റ്​…

Read More

അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത

  സംസ്ഥാനത്ത് അര്‍ഹതയില്ലാതെ നേടിയ ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് സാധ്യത. ഇത്തരത്തില്‍ കാര്‍ഡ് ഉള്ളവര്‍ ജൂണ്‍ 30നകം തിരികെ നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റില്‍ നിന്ന് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘കോവ്ഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 40…

Read More

വീടിനടുത്തുള്ള മീൻ കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

  താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി:മലോറം ഗവ. എൽ.പി,സ്കൂൾ,ഒന്നാംക്ലാസ് വിദ്യാർത്ഥിയും.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീർ, മുഹ്സിനബാനു. എന്നീ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് ഹംദാൻ (7- വയസ്സ്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 05:00 മണിയോടെയായിരുന്നു സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം: ഇന്ന് (08-06-2021- ചൊവ്വാഴ്ച) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ,നിന്ന് പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം മലോറം ജുമാ…

Read More

സ്വർണവില കൂടി;പവന് 80 രൂപകൂടി 36,720 രൂപയായി

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്.    

Read More

ഒടുവിൽ ട്വിറ്റർ വഴങ്ങി: പുതിയ ഐടി ചട്ടങ്ങൾ പാലിക്കാമെന്ന് അറിയിപ്പ്

  കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റർ. ഇത് നടപ്പാക്കാൻ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഐടി ചട്ടങ്ങൾ ഉടൻ നടപ്പാക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ചട്ടം നടപ്പാക്കിയില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നൽകുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.

Read More

കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു; എതിർപ്പറിയിച്ച് ആരോഗ്യ വകുപ്പ്

കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടു.

Read More

ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

  കൊച്ചിയിലെ ഫ്‌ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. മാർച്ചിൽ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പോലീസ് തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി യുവതി പരാതിയിൽ…

Read More