വീടിനടുത്തുള്ള മീൻ കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

 

താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം.

താമരശ്ശേരി:മലോറം ഗവ. എൽ.പി,സ്കൂൾ,ഒന്നാംക്ലാസ് വിദ്യാർത്ഥിയും.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീർ, മുഹ്സിനബാനു. എന്നീ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് ഹംദാൻ (7- വയസ്സ്) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 05:00 മണിയോടെയായിരുന്നു സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം: ഇന്ന് (08-06-2021- ചൊവ്വാഴ്ച) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ,നിന്ന് പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം മലോറം ജുമാ മസ്ജിദ്, ഖബർസ്ഥാനിൽ .