സുൽത്താൻ ബത്തേരിക്കടുത്ത ചെതലയത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെതലയം നെല്ലിപ്പറ്റ ഹരിദാസൻ്റെ ഭാര്യ ശ്യാമള (55)നെയാണ് ഇന്ന് പുലർച്ചെ 6 മണിയോടെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവരെ ന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.
The Best Online Portal in Malayalam