ആംബുലൻസ് ലഭിച്ചില്ല; അച്ഛന്റെ മൃതദേഹം യുവാവ് ശ്മശാനത്തിലേക്ക് എത്തിച്ചത് കാറിന് മുകളിൽ കെട്ടിവെച്ച്

 

അച്ഛന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ മകൻ മൃതശരീരം കാറിന് മുകളിൽ കെട്ടിവെച്ചു കൊണ്ടുപോയി. യുപിയിലെ ആഗ്രയിൽ നിന്നാണ് ഈ കാഴ്ച. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് മോക്ഷാധാമിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനും സാധിച്ചത്.

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആംബുലൻസുകളുടെ സൗകര്യവും ലഭിക്കാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നിരവധി ദുരിതക്കാഴ്ചകളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി കാണാനാകുന്നത്. ആഗ്രയിലെ സ്വകാര്യ ആശുപത്രികളൊന്നിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നഗരത്തിൽ പ്രതിദിനം ആറായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.