ഈ വർഷത്തെ ഹജ്ജ് ക്രമീകരണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും
റിയാദ്: കൊറോണ വൈറസിന്റെ തുടര്‍ച്ചയായ വകഭേദം, വൈറസ് വ്യാപനമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തതയില്ലായ്മ, പല രാജ്യങ്ങളിലും നേരിടുന്ന വാക്‌സിന്‍ ദൗര്‍ലഭ്യം എന്നിവയെല്ലാമാണ് ഈ വര്‍ഷത്തെ ഹജുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്ന് ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. സൗദിയിലും മുസ്‌ലിം രാജ്യങ്ങളിലും കൊറോണ വ്യാപനത്തിനുള്ള പ്രഭവകേന്ദ്രമായി ഹജ് കര്‍മം മാറരുതെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് എങ്ങിനെയായിരിക്കുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ, ഹജ് മന്ത്രിമാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ തലത്തില്‍…
