കുട്ടികളെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെ്ത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 28 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിൽ ലാപ്‌ടോപ്പ്, ഹാർഡ് ഡിസ്‌ക് എന്നിവയടക്കം 420 തൊണ്ടിമുതലും പോലീസ് പിടിച്ചെടുത്തു.
സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം നൽകിയാണ് ഇത്തരം സൈറ്റുകളിൽ ദൃശ്യങ്ങൾ കാണുന്നത്.
കൊല്ലത്ത് പിടിയിലായ പതിനേഴുകാരൻ മൂന്നാംതവണയാണ് ഓപറേഷൻ പി ഹണ്ടിൽ പിടിയിലാകുന്നത്. വിദ്യാർഥികൾ, ഐടി മേഖലയിലുള്ളവർ, മൊബൈൽ കടക്കാർ തുടങ്ങിയവരാണ് പിടിയിലായവരിലേറെയും.