കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ 41 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 326 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
പിടിയിലായവരിൽ ഐടി വിദഗ്ധർ ഉൾപ്പെടെയുണ്ട്. 268 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.