Webdesk

കൊടകര കുഴൽപ്പണ കേസ്: മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

  കൊടകര കുഴൽപ്പണ കേസിൽ ന്യായീകരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് ബിജെപി നേതാവ് ഉന്നയിച്ചത്. ബിജെപിയെ തകർക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ധർമരാജൻ ബിജെപിക്കാരനാണ്. ബിജെപി നേതാക്കളെ അല്ലെങ്കിൽ വേറെയാരെയാണ് ധർമരാജൻ വിളിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു

Read More

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

  മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം കോഴ നൽകിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക ബദിയടുക്ക പോലീസ് കോടതി അനുമതിയെ തുടർന്ന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസ്. സംഭവത്തിൽ സംസ്ഥാന മുഖ്യ…

Read More

ജനസംഖ്യ, രോഗവ്യാപ്തി എന്നിവ കണക്കാക്കി സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; മാർഗരേഖ കേന്ദ്രം പുറത്തിറക്കി

പുതിയ വാക്‌സിൻ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. വാക്‌സിനേഷന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം സംബന്ധിച്ച ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവെപ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുക വാക്‌സിൻ നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ വാങ്ങും. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി കേന്ദ്രം നൽകും. സർക്കാർ വാക്‌സിനേഷൻ സെന്ററുകൾ വഴി എല്ലാ പൗരൻമാർക്കും വാക്‌സിൻ സൗജന്യമായി നൽകും ആരോഗ്യ പ്രവർത്തകർ, മുന്നണി…

Read More

സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ്; 127 മരണം: 20,019 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി

  രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി.അനാഥരായ കുട്ടികൾക്ക് സർക്കാർ- സ്വകാര്യ സ്‌കൂളുകളിൽ പഠനം തുടരാൻ നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആറു മാസം തുടർന്നും അവിടെ പഠിക്കാൻ അവസരം ഒരുക്കണം. ഇതിനിടയിൽ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. രക്ഷിതാക്കളിൽ ഒരാൾ മരിച്ച കുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. അനാഥരായ കുട്ടികളെ…

Read More

ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം പണവും ഫോണും കവർന്നു

  ഡൽഹി ബസായ ദരാപൂർ ഏരിയയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവർന്നു. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് (50) ആണ് കൊല്ലപ്പെട്ടത്. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരനാണ് വിവരം പോലീസിലറിയിച്ചത്. നാലംഗ സംഘം കാറിലെത്തി ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

വി ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

  ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടി. വി ശിവദാസൻ മലയാളത്തിലും ജോൺ ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Read More

ഒടുവിൽ തീരുമാനമായി: കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

  ഏറെ ദിവസത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി പ്രസിഡന്റായി നിയമിച്ച വിവരം കെ സുധാകരനെ അറിയിച്ചത്. ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് ഏറെ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി അണികളിൽ നിന്നുപോലും വിമർശനമുയർന്നതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായത്. ഇതിന് പിന്നാലെ കെ സുധാകരന് വേണ്ടിയുള്ള ചരടുവലികൾ ഗ്രൂപ്പ് തലത്തിൽ തന്നെ…

Read More

കുതിരാൻ തുരങ്ക പാത ആഗസ്റ്റ് ഒന്ന് മുതൽ തുറന്നു കൊടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തൃശ്ശൂർ കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒരു ടണൽ ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ബന്ധപ്പെട്ട അനുമതികളും തേടണം. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു പോകാനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

Read More

നൂറ്റാണ്ടിന്റെ ആചാര്യൻ പി. കെ. വാര്യറിന് സ്‌നേഹാശംസകൾ നേർന്ന് ഡോ:ആസാദ് മൂപ്പന്‍

  കോഴിക്കോട്: ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തിന്റെ ജീവിച്ചിരിക്കുന്ന ആചാര്യനെന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ് നൂറാം ജന്മദിനത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന പി. കെ. വാര്യര്‍. കര്‍മ്മം എന്നത് പ്രവര്‍ത്തി മാത്രമല്ല, ജീവിതചര്യകൂടിയാണ് എന്ന് സ്വയം മാതൃകയായി നമുക്ക് മുന്‍പില്‍ തുറന്ന് കാണിച്ച അസാമാന്യ വ്യക്തിത്വമാണദ്ദേഹം. തൊട്ടടുത്ത നാട്ടുകാര്‍ കൂടിയായതിനാലായിരിക്കണം ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാനും പിന്നീട് അടുത്തറിയാനും സാധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദവും വിഭിന്നങ്ങളായ ആശയഗതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് വാദിക്കുന്നവരില്‍ നിന്ന് മാറിചിന്തിക്കുവാനും ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും…

Read More