Webdesk

കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

  കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. പ്രകാശ് എന്ന ഉദ്യോഗസ്ഥന്റെ മൃതദേഹമാണ് മൂന്നാനി തടയണക്ക് സമീപത്ത് നിന്ന് കിട്ടിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തിൽ നിന്ന് താഴേക്ക് താടിയത് ഐഡി കാർഡും ബാഗും പാലത്തിൽ വെച്ചതിന് ശേഷമായിരുന്നു താഴേക്ക് ചാടിയത്. ഇതുകണ്ട സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷിക്കാനായി ഒപ്പം ചാടിയെങ്കിലും പ്രകാശിനെ പിടികിട്ടിയില്ല. രണ്ട് ദിവസമായി തുടരുന്ന തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 22ാം തവണയാണ് വില വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.65 രൂപയായി. ഡീസലിന് 92.60 രൂപയായി. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92.17 രൂപയുമാണ് കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91.31 രൂപയുമാണ്. കൊവിഡിനെ തുടർന്ന് ജീവിത സാഹചര്യം പോലും താളം തെറ്റിയ ജനങ്ങളുടെ…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി നിർദേശിച്ചിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട് ഹർജിയിൽ ഇ ഡിയുടെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി എതിർക്കും. ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു.

Read More

കുഴൽപ്പണ വിവാദം: കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, അമിത് ഷാ, ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനു കോഴ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് വിവാദങ്ങളിൽ സുരേന്ദ്രന്റെ വിശദീകരണം തേടും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം…

Read More

സൗദി അറേബ്യയുടെ തീരുമാനം; ആശങ്കയിലായി പാകിസ്താനും ചൈനയും

  റിയാദ്: ചൈനീസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്താനും ചൈനയും ഒരു പോലെ ആശങ്കയിലായി. ചൈനയിലെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വാക്‌സിനുകളെടുത്ത പാകിസ്താനികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പാക് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം സൗദി അറേബ്യന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് പാകിസ്താന്‍ ആഭ്യന്തര…

Read More

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റായി മാറും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് . കൂടാതെ അറബി കടലിനു മുകളിലുള്ള…

Read More

വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി;സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം

വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി;സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം     വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി. ഇന്ന് വെളുപ്പിനാണ് ബെക്സ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് ഇത്തിഹാദിെൻറ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലേക്ക് തിരിച്ചത്. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിലെത്തി. നഷ്ടപ്പെട്ടെന്നു…

Read More

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ചു

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ സ്വാകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊവീഷീല്‍ഡ് 780 രൂപ, കൊവാക്‌സിന്‍ 1410 രൂപ, സ്പുട്‌നിക് വി 1145 രൂപ എന്നിങ്ങനെയാണ് വാക്‌സിന്‍ വില. ടാക്‌സുകളും ആശുപത്രി സര്‍വീസ് ചാര്‍ജ് ആയ 150 രൂപ ഉള്‍പ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.രാജ്യത്ത്…

Read More

മാനന്തവാടി-കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മാനന്തവാടി: റോഡ് നിര്‍മാണത്തിനിടെ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രനാ(66)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്‌റ്റേഷന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു. മാനന്തവാടി-കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തിക്കിടെയാണ് സംഭവം. സുരേന്ദ്രന്‍ ഓടിച്ച ടാങ്കറില്‍ നിന്ന് ഡീസലെത്തിച്ച് മറ്റ് വാഹനങ്ങളില്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടു വാഹനങ്ങള്‍ക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമുണ്ടായിരിക്കുന്നതല്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ന് റേഷന്‍ വിതരണം ഒഴിവാക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Read More