Webdesk

ഓഡിയോ ചാറ്റ് റൂമുകളിലെ ചതിക്കുഴി: മുന്നറിയിപ്പുമായി കേരളാ പോലീസ്

  ഓഡിയോ ചാറ്റ് റൂമുകളിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ്…

Read More

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല; വിമർശനവുമായി കെ സി ജോസഫ്

  പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിയിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് എ വിഭാഗം നേതാവ് കെ സി ജോസഫ്. തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്‌നങ്ങൾ ഞങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താരിഖ് അൻവറുമായും സംസാരിച്ചു കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ല. കെ സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവ് സതീശനൊഴികെ എല്ലാവരും എന്തെങ്കിലും കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമില്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാർട്ടിയായതു കൊണ്ട് അവർ തമ്മിൽ സംവാദങ്ങളും ചർച്ചകളും കൂടിച്ചേരലുകളുമുണ്ടാകുമെന്നും കെ സി ജോസഫ് പറഞ്ഞു

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത ബുധനാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കൊവിഡ് ബാധിതനായി ആശുപത്രിയിലാണ്. എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷ് അറസ്റ്റിലായത്.

Read More

മലയാളം വിലക്കിയ സർക്കുലർ: മാപ്പ് പറഞ്ഞ് ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട്

  മലയാളം വിലക്കി സർക്കുലർ ഇറക്കിയ സംഭവത്തിൽ ഡൽഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. മെഡിക്കൽ സൂപ്രണ്ടിനയച്ച കത്തിലാണ് മാപ്പ് പറച്ചിൽ. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയതെന്നും നഴ്‌സിംഗ് സൂപ്രണ്ട് കത്തിൽ പറയുന്നു ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്നായിരുന്നു സർക്കുലർ. ഇത് ദേശീയതലത്തിൽ തന്നെ വിവാദമാകുകയായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ…

Read More

ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമല്ല

  ഇടുക്കിയിൽ നായാട്ടിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പപരുക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

  പിറന്നാൾ ആഘോഷിച്ചില്ലെന്ന കാരണത്തെ ചൊല്ലി ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡിഎംകെ വക്താവ് തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയ(35)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാൾ. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്ന് നാദിയ ആവശ്യപ്പെടുകയായിരുന്നു എന്നാൽ കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ആഘോഷം വേണ്ടെന്ന നിലപാടായിരുന്നു പ്രസന്നക്ക്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ നാദിയ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാദിയയെ മരിച്ച നിലയിൽ കണ്ടത്.

Read More

ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോഷിയേഷൻ സംസ്ഥാന തലത്തിൽ വീട്ട് മുറ്റ പ്രതിഷേധം നടത്തി

  കോഴിക്കോട് :കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക,വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യണ്ട ൾ ഉന്നയിച്ച് ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോഷിയേഷൻ സംസ്ഥാന തലത്തിൽ വീട്ട് മുറ്റ പ്രതിഷേധം നടത്തി. ഇലക്ട്രിസിറ്റി, ലാൻ്റ് ഫോൺ ബില്ലുകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മെറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ്കാർക്കും സ്റ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം…

Read More

ഇന്ധനവില വർധനവ്: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

  ഇന്ധനവില വർധനവിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മാർഗമായി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധനവിലയെ കാണുകയാണെന്ന് എൻ ഷംസുദ്ദീൻ നൽകിയ നോട്ടീസിൽ ആരോപിക്കുന്നു. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പെട്രോൾ വിലയല്ല നികുതിയാണ് കൂട്ടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെയെന്നാണ് സംസ്ഥാന സർക്കാർ നയമെന്നും എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഏഴ് തവണ അധിക വരുമാനം വേണ്ടെന്ന് വെച്ചു. ഈ മാതൃക പിണറായി…

Read More

കോൺഗ്രസ് ഉണർന്നാൽ സിപിഎം ഉണ്ടാകില്ലെന്ന് കെ സുധാകരൻ

  ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകി കിട്ടിയതാണെന്ന തോന്നലില്ല. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ. ഒരുപാട് സ്ഥാനമാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അതു നടന്നില്ല. വിജയിച്ച കെപിസിസി…

Read More

തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; മരണം 2219

  രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചൊവ്വാഴ്ചയെ അപേക്ഷിച്ച് ആറായിരത്തോളം കേസുകളുടെ വർധനവുണ്ട് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,90,89,069 ആയി ഉയർന്നു. 2219 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,53,528 ആയി ഉയർന്നു 1,62,664 പേർ ഒരു ദിവസത്തിനിടെ കൊവിഡിൽ നിന്ന് മുക്തരായി….

Read More