കോഴിക്കോട് :കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക,വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യണ്ട ൾ ഉന്നയിച്ച് ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോഷിയേഷൻ സംസ്ഥാന തലത്തിൽ വീട്ട് മുറ്റ പ്രതിഷേധം നടത്തി.
ഇലക്ട്രിസിറ്റി, ലാൻ്റ് ഫോൺ ബില്ലുകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മെറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ്കാർക്കും സ്റ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം നൽകുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോ ഷിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ വിട്ട് പടിക്കൽ പ്രതിഷേധ സമരത്തിൻറെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥാപന ഉടമസ്ഥരും, ജിവനക്കാരും വിട്ട് പടിക്കൽ സമരം നടത്തിയത്.
സമരം ആക്റ്റിവാ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി കെ.സുലൈമാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഇ.കെ.ഷാഹുൽ ഹമിദ് മുക്കം അധ്യക്ഷത വഹിച്ചു .സുനിത പേരാമ്പ്ര സ്വാഗതം സുധിർ നന്ദിയും പറഞ്ഞു.
സരിത താമരശ്ശേരി, ജീവനി ബാലുശ്ശേരി, കെ അനിൽ കുമാർ കോഴിക്കോട്,മുബിന താമരശ്ശേരി,ശിങ്ളിമുക്കം ജ്യോതിപ്രതിപ് കോഴിക്കോട്,ജംഷിദ് എടവണ്ണപ്പാറ,രാഹില അരിക്കോട്,ആതിര കുററിക്കാട്ടൂർ,ഷ്വാമിലി മുക്കം, സുൽഫത്ത് കൽപൂര്,സിജില മെഡിക്കൽ കോളെജ്, നിഷാനമപ്രം ,റൗഫിയ പന്നിക്കോട്, ശാലിനി ചാത്തമംഗലം, ആശിർ, രഞ്ജിത്ത്, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.