Webdesk

ധാന്യവിളകളുടെ താങ്ങുവില കേന്ദ്രം ഉയർത്തി; നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയാക്കി

  നെല്ല് അടക്കമുള്ള ധാന്യവിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. നെല്ല് ക്വിന്റലിന് 72 രൂപ കൂട്ടി താങ്ങുവില 1940 രൂപയാക്കി. എള്ളിന് 452 രൂപ, തുവര പരിപ്പ്, ഉഴുന്ന് എന്നിവക്ക് 300 രൂപ എന്നിങ്ങനെയാണ് ക്വിന്റലിന് വില വർധിപ്പിച്ചത്. കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കർഷക രോഷം ശമിപ്പിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. താങ്ങുവിലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇക്കാര്യം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കി.

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്

    വയനാട് ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 246 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.03 ആണ്. 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60237 ആയി. 56553 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3156 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1831 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059 കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടി. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ 100 കോടി കാണാനില്ലെന്നും ഇത് സംബന്ധിച്ച ഫയലുകളും കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും എംഡിയായ എംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ 100 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. 2010-13 കാലഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെ…

Read More

ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു

ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വേണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

Read More

കൊവിഡ്: രണ്ടാം ഡോസിനായി സ്‌പോട്ട് വാക്‌സിനേഷന്‍ സൗകര്യം അനുവദിക്കും

പ്രത്യേക പരിഗണന നല്‍കുന്നത്. ഇവര്‍ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡ്, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ എന്നിവയുമായി എത്തണം. ഇവര്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ 20 ശതമാനം സ്‌പോട്ട് വാക്‌സിനേഷന്‍ അനുവദിക്കുമെന്ന് എറണാകുളം ജില്ലയിലെ വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ സംഘങ്ങളുടെ സേവനം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാക്കുന്നതിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലെ കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേരും.  

Read More

സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിന്റെ സഹായി മൻസൂർ അറസ്റ്റിൽ

തിരുവനന്തപുരം നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഫൈസൽ ഫരീദിന്റെ സഹായി മൻസൂർ അഹമ്മദിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്ത്. ദുബൈയിൽ നിന്ന് നാടുകടത്തിയെ മൻസൂർ അഹമ്മദിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻ ഐ എ പിടികൂടിയത്. സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും ചെയ്തു നൽകിയത് മൻസൂറാണെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാൻ എൻ ഐ…

Read More

നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ദിരാ ഭവനിലെത്തി; സ്വാഗതം ചെയ്ത് മുല്ലപ്പള്ളി

നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി. സമ്മർദത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കെ സുധാകരനെ ഇന്ദിരാ ഭവനിലേക്ക് സ്വാഗതം ചെയ്തത് അതേസമയം സുധാകരൻ ഇന്ന് ചുമതലയേൽക്കില്ല. കണ്ണൂർ സന്ദർശനത്തിന് ശേഷമാകും പ്രസിഡന്റ് പദവി ഏറ്റെടുക്കുക. അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയാണെന്നും ഗ്രൂപ്പിന് അതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

Read More

ഒറ്റപ്രസവത്തില്‍ 10 കുഞ്ഞുങ്ങൾ:ലോകത്തെ അത്ഭുതപ്പെടുത്തി മുപ്പത്തിയെഴുകാരി

  കേപ്ടൗൺ:ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികൾക്ക് ജൻമം നൽകി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതി.ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. എട്ട് കുട്ടികളാണ് തൻറെ ഗർഭപത്രത്തിൽ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി, പിന്നീട് അതുള്‍ക്കൊള്ളാനുള്ള ശ്രമമായി . ഗോസിയാമെ തമാരാ സിതോള്‍ പറയുന്നു . ” ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍…

Read More

കാണ്മാനില്ല അമീൻ മുഹമ്മദ് (15)

  കാണ്മാനില്ല അമീൻ മുഹമ്മദ് (15) വയനാട്: ഫോട്ടോയിൽ കാണുന്ന അമീൻ മുഹമ്മദ് എന്ന കുട്ടിയെ പുൽപ്പള്ളിക്കടുത്ത പാപ്ലശ്ശേരിയിൽ നിന്നും ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. ഒരു വാഹനത്തിൽ ബീനാച്ചി വന്നിറങ്ങുകയും, അവിടെ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് നടന്നു വരുന്നതായും CC tv യിൽ പതിഞ്ഞിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847084136, 7902276366 നമ്പറുകളിൽ ബന്ധപ്പെടുക.

Read More