തിരുവനന്തപുരം നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഫൈസൽ ഫരീദിന്റെ സഹായി മൻസൂർ അഹമ്മദിനെയാണ് എൻ ഐ എ അറസ്റ്റ് ചെയ്ത്. ദുബൈയിൽ നിന്ന് നാടുകടത്തിയെ മൻസൂർ അഹമ്മദിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻ ഐ എ പിടികൂടിയത്.
സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും ചെയ്തു നൽകിയത് മൻസൂറാണെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാൻ എൻ ഐ എക്ക് ഇതുവരെ സാധിച്ചിട്ടില്ല.