Webdesk

സംസ്ഥാനത്ത് 11ാം തീയതി മുതൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാളെ മുതൽ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 11ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് നീങ്ങും. പതിനൊന്നാം തീയതി തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളൊഴികെ മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ…

Read More

കനത്ത മഴ; മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. സ്ത്രീകളും…

Read More

വനംവകുപ്പിന്റെ ജീപ്പ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മലപ്പുറം: കരുവാരക്കുണ്ടില്‍ വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആര്‍ത്തലക്കുന്ന് കോളനിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് വനിതകള്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. കരുവാരക്കുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചര്‍ രാമന്‍, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു സംഘം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ,…

Read More

2021 ലെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെയൊക്കെ ദൃശ്യമാവും

കൊല്‍ക്കത്ത: 2021ലെ ആദ്യ സൂര്യഗ്രഹണം നാളെ. മൂന്ന് മിനിറ്റും 51 സെക്കന്‍ഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍, ഭാഗികഗ്രഹണമായിരിക്കും നാളെ ഉണ്ടാവുക. സൂര്യന്റെ ഒരുഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാവും ഗ്രഹണം ദൃശ്യമാവുക. ലോകത്തിന്റെ…

Read More

സംസ്ഥാനത്ത് വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

  കേരളത്തിൽ വാക്‌സിൻ ഉൽപാദന യൂനിറ്റ് ആരംഭിക്കുന്നു. തിരുവനന്തപുരം തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലാണ് യൂനിറ്റ് ആരംഭിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. ഡോ. എസ് ചിത്ര ഐഎഎസിനായിരിക്കും വാക്‌സിൻ നിർമ്മാണ പദ്ധതിയുടെ ചുമതല. ചിത്രയെ പ്രോജക്ട് ഡയറക്ടറായി നിയമിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെപി സുധീർ ചെയർമാനായി പദ്ധതിയുടെ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. സംസ്ഥാനതല കോവിഡ് മാനേജ്‌മെന്റ് വിദഗ്ധ സമിതി അംഗമായ ഡോ. ബി…

Read More

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും; മുഖ്യമന്ത്രി

  ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ഹോട്ടലുകളിൽ ശനി ഞായർ…

Read More

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കും: മമത ബാനർജി

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയ സർക്കാരാണ് ഞങ്ങളുടേത്. ഇനിയും കർഷകരുടെ കൂടെ തന്നെ നിൽക്കാനാണ് ഞങ്ങളുടെ തീരുമാനം.-മമത പറഞ്ഞു. കഴിഞ്ഞ ഏഴുമായമായി കർഷകരോട് സംസാരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും മമത പറഞ്ഞു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും മമത ആവശ്യപ്പെട്ടു.   രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭാരതീയ കിസാൻ യൂണിയൻ (ബികെയു)…

Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കയ്യിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ധനമന്ത്രി കെ എൻ ബാലഗോപാൽ

  തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങി സാമ്പത്തിക രംഗം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് പറഞ്ഞതിലൂടെ മുൻധനമന്ത്രി തോമസ് ഐസക്ക് ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നീക്കിയിരിപ്പ് സംബന്ധിച്ച്…

Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കയ്യിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങി സാമ്പത്തിക രംഗം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് പറഞ്ഞതിലൂടെ മുൻധനമന്ത്രി തോമസ് ഐസക്ക് ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റിൽ…

Read More

പ്രതിഷേധം ശക്തമായി; ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച ഉത്തരവുമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. മെയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിച്ചുള്ള ഉത്തരവ് നടപ്പാക്കിയത്. ഇതിന് പിന്നാലെ കപ്പലുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. മീന്‍ പിടിത്ത ബോട്ടുകളില്‍ നിരീക്ഷണത്തിന് പോകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദ്വീപ്…

Read More