Headlines

Webdesk

പെൻഷനിലും കിറ്റിലും എൽഡിഎഫ് അവകാശവാദം ശരിയല്ല; സർവേകളെ പറ്റി ഒന്നും പറയാനില്ല: ഉമ്മൻ ചാണ്ടി

സാമൂഹ്യ പെൻഷൻ, സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണ്. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നു. ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കിയെന്ന കുറ്റവും ഉമ്മൻ ചാണ്ടി പറഞ്ഞു പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 34ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസനീയമല്ല. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല, പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ…

Read More

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന് നടക്കും. പൂനെയിൽ രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ തകർത്തിരുന്നു. ഇന്ന് കൂടി ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം മികച്ച ഫോമിൽ നിൽക്കുന്ന ഇന്ത്യക്ക് ആകെ പ്രതിസന്ധിയുള്ളത് രോഹിത് ശർമയുടെയും ശ്രേയസ്സ് അയ്യരുടെയും പരുക്കാണ്. ശ്രേയസ്സ് അടുത്തിടെയൊന്നും കളിക്കളത്തിലേക്ക് തിരിച്ചു വരില്ല. അതേസമയം രോഹിതിന്റെ പരുക്ക് എത്രത്തോളം ഗൗരവമാണ് എന്നതിനെ കുറിച്ച് സൂചനകളില്ല ശ്രേയസ്സിന് പകരം റിഷഭ്…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 4170 രൂപയിലാണ് വ്യാപാരം ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1726 ഡോളറായി കുറഞ്ഞു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,590 രൂപയിലെത്തി.  

Read More

ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ തെരുവ് സർക്കസ് പോലെയെന്ന് സിപിഐ

ഇരട്ട വോട്ടിൽ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐയുടെ മുഖപത്രം ജനയുഗം. ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടർ ഐഡി ഉണ്ടാകുകയെന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. സംസ്ഥാന സർക്കാരിന് പോലും ഇതിൽ ഇടപെടാനാകില്ല ഇരട്ട വോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതാണ്. പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികളുടേത് മാത്രമാണെന്ന തരത്തിൽ പ്രസംഗത്തിച്ച് കയ്യടി നേടാൻ ശ്രമിക്കുന്നത് അൽപ്പത്തരമായേ തോന്നൂ വോട്ടർ പട്ടികയിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും…

Read More

ഇരട്ട വോട്ട്: ബൂത്ത് തല പരിശോധന ആരംഭിച്ചു; 30ന് മുമ്പ് നടപടി പൂർത്തിയാക്കും

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിനായി ബൂത്ത്തലത്തിൽ പരിശോധന ആരംഭിച്ചു. 30ന് മുമ്പ് നടപടികൾ പൂർത്തിയാക്കും. കലക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തുടർ നടപടി സ്വീകരിക്കുക പേര് ഒന്നിലധികം തവണ ഉൾപ്പെടുകയോ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നടപടി കർശനമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ ബോധപൂർവം വീഴ്ച വരുത്തിയതാണെങ്കിൽ പ്രോസിക്യൂഷൻ അടക്കമുള്ള നടപടിയുണ്ടാകും തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക സാധ്യമല്ല. കണ്ടെത്തിയ…

Read More

മുംബൈയിലെ ആശുപത്രിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

മുംബൈ ഭാണ്ഡുവിൽ സൺറൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ എഴുപതോളം കൊവിഡ് രോഗികൾ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ പുറത്തേക്ക് എത്തിച്ചത് വലിയ ദുരന്തം ഒഴിവാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ അറിയിച്ചു. മാളിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും മേയർ കിഷോരി പെഡ്‌നേക്കർ പ്രതികരിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 18നാണ് സംഭവം നടക്കുന്നത്. ഇതിന് ശേഷം മൂന്ന് മാസത്തോളം ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്് അഞ്ചൽ കുരുവിക്കോണം സ്വദേശിയായ സുധിയാണ് അറസ്റ്റിലായത്. പരീക്ഷ എഴുതാനായി പോകുകയായിരുന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി തടഞ്ഞതിനെ തുടർന്ന് മുഖത്ത് അടിച്ച് രക്ഷപ്പെടുകയും ചെയ്തു പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. എന്നാൽ മൂന്ന്…

Read More

ഇരട്ട വോട്ട് മരവിപ്പിക്കണം: ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടിനെതിരെ അഞ്ച് തവണ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജ വോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവൃത്തിയാണിത്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണം. കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണമെന്നും ഹർജിയിൽ…

Read More

ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ അന്തരിച്ചു

തിരുവനന്തപുരം: ഗായകൻ ജയരാജ് നാരായണൻ യുഎസ്സിൽ വാഹനാപകടത്തിൽ മരിച്ചു. ഷിക്കാഗോയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂർ ജയാലയത്തിൽ പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കൾ: മേഘ്ന, ഗൗരി. സഹോദരങ്ങൾ: ജയദേവ് നാരായൺ, ജയശ്രീ സുനിൽ. സംസ്കാരം പിന്നീട് നടക്കും. 14 വർഷം കർണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണൻ ഗാനാലാപന രംഗത്തേക്ക് വരുന്നത്.

Read More

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് തുടക്കമായി; റോഡ്, റെയിൽ ഗതാഗതം തടയും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂനിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട് റോഡ്, റെയിൽ ഗതാഗതം തടയും. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകളുടെ പ്രതിഷേധ പരിപാടികളും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന്…

Read More