‘ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍’; മമ്മൂട്ടിയുടെ വണ്ണിന് ഗംഭീര പ്രതികരണങ്ങള്‍, വീഡിയോ
മമ്മൂട്ടി ‘വണ്ണി’ന് തിയേറ്ററില്‍ ഗംഭീര സ്വീകരണം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ”ജനാധിപത്യ രാഷ്ട്രത്തിലെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം, അതാണ് കടയ്ക്കല്‍ ചന്ദ്രന്‍” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ”നാടിന് വേണ്ടത് ഇതു പോലൊരു മുഖ്യമന്ത്രി”, ”നിലവിലെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയുന്നത്” എന്നിങ്ങനെയാണ് ചിലരുടെ അഭിപ്രായങ്ങള്‍. കൂടാതെ മമ്മൂട്ടിയും ജോജു ജോര്‍ജും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചും പ്രതിപക്ഷ നേതാവായി വേഷമിട്ട മുരളി ഗോപിയുടെ മികച്ച പ്രകടനത്തെയും ആരാധകര്‍ ഏറ്റെടുത്തു. മമ്മൂക്കയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര…
