മേപ്പാടി:ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു.പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ക്ഷീര കർഷകനാണ്.
രാവിലെ തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ.