തിരുനെല്ലി പുളിമൂട്കുന്നിൽ കടുവ പശുവിനെ കടിച്ചു കൊന്നു .തൊഴുത്തിൽ കെട്ടിയിരുന്ന കറവപശുവിനേയാണ് കടുവ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച പുലർച്ചേയാ ണ് സംഭവം. കാട്ടികുളം പുളിമൂട് കുന്ന് മേലെ വീട്ടിൽ സുരേഷിൻ്റെ 20 ലിറ്ററോളം പാൽ ലഭിക്കുന്ന പശുവാണ് ചത്തത് ഒരാഴ്ച്ച മുൻപ് പ്രദേശത്ത് തന്നെ കുഞ്ഞ് മോൻ്റെ പശുവിനേയും കടുവ ആക്രമിച്ചിരുന്നു രാത്രിയിൽ വിട്ടുടമ നെൽകൃഷിക്ക് കാവലിന് പോയതിനാൽ സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഭീതി പരത്തുന്ന കടുവയെ കൂട് വെച്ച് പിടിക്കാൻ നാട്ടുകാർ ആവശ്യപെട്ടു. വനംവകുപ്പ് അവഗണിച്ചെന്ന് സമീപവാസിയായ കെ സതീശൻ പറഞ്ഞു.