ബത്തേരി പൂതിക്കാട് ചേരിക്കാപറമ്പില്‍ ആലിയുടെ മൂന്ന് വയസ്സുള്ള ആടിനെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ കടുവ കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ പിടികൂടികൊന്ന് കൂടിനുപുറത്തുകൊണ്ടുപോയാണ്് ഭക്ഷിച്ചത്. ആടിനെ മുക്കാല്‍ഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
പുലര്‍ച്ചെ ആടിന്റെ കരച്ചില്‍കേട്ടെങ്കിലും പേടികാരണം വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ശരീരവശിഷ്ടങ്ങള്‍ കൂട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം മാറി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തയിത്. വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കടുവയാണ് ആടിനെ കൊന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് കടുവ ഭീതിനിലനില്‍ക്കുന്നതിനാല്‍ രാത്രി കാലങ്ങളില്‍ പട്രോളിംഗ് നടത്താനും വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നും ഒരു കിലോമീറ്റര്‍ മാറി ബീനാച്ചി സ്‌കൂള്‍കുന്ന്് പ്രദേശത്ത് കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിരുന്നു.