കേരള അക്കാദമി, ഓട്ടോമാറ്റിക് സാനിറൈറസർ മെഷീനുകൾ നൽകി

സുൽത്താൻ ബത്തേരി: ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അക്കാദമി ഓഫ് എൻജിനീയറിംഗ്, മാനേജിംഗ്‌ ഡയറക്ടർ ജേക്കബ് സി വർക്കി ബത്തേരി പോലിസ് സ്റ്റേഷനിലേക്കും, ബത്തേരി സബ് ആർ.ടി.ഓഫീസിലേക്കും, നൂൽപ്പുഴ പോലീസ് സ്റ്റേഷനിലേക്കും ഓട്ടോമാറ്റിക്ക് സാനിറ്ററ്റസർ മെഷീനും 5 ലിറ്റർ വീതം സാനിറ്റൈസറും നൽകി. ബത്തേരി സർക്കിൾ ഇൻസ്പെക്ടർ പുഷ്പകുമാർ, നൂൽപ്പുഴ എസ്.ഐ .ബാലകൃഷ്ണൻ, ബത്തേരി എം.വി.ഐ . ബാബുരാജ് എന്നിവർ ഏറ്റുവാങ്ങി.