കുപ്പാടി കടമാന്‍ചിറ മൈതാനത്തിന് സമീപം കടുവ

ബത്തേരി കുപ്പാടി കടമാന്‍ചിറ മൈതാനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുടെ സാനിധ്യമുള്ളത്. ഇതോടെ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കടുവയെ പിടികൂടി ഭയാശങ്ക അകറ്റണമെന്ന് നാട്ടുകാര്‍.പ്രദേശവാസിയായ ഫാ. വര്‍ഗീസിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച മാനിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെട്ടത്.

ഇതോടെ വനംവകുപ്പ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി മാനിനെ ഭക്ഷിച്ച കടുവയാണന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ ഇന്ന് മാനിന്റെ ബാക്കി അവിശിഷ്ടങ്ങളും കടുവ ഭക്ഷിച്ചതോടെ നാട്ടുകാരും ഭയപ്പാടിലായി. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മുന്‍പും പ്രദേശത്ത് കടുവയെ നിരവധി ആളുകള്‍ കണ്ടതായും പറയുന്നു.