ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യം

പുൽപള്ളി :കടുവ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയത് ഇരുളം വില്ലേജിലെ പാമ്പ്രയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം ബത്തേരി റോഡിലെ പാമ്പ്ര പുകലമാളത്തു പാതയോരത്ത് യാത്രക്കാരിൽ ചിലർ കടുവയെ കാണുകയും ചിത്രം പകർത്തുകയുമുണ്ടായി. പാമ്പ്രയിലും സമീപപ്രദേശങ്ങളിലും ഒരു മാസമായി കടുവയുടെ സാിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. .ചീയമ്പം 73ൽ നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊു. ദിവസങ്ങൾമുമ്പ് ബത്തേരിയിൽനിന്ന് ഇരുചക്രവാഹനത്തിൽ വരികയായിരു ബാങ്ക് ജീവനക്കാരിക്കുനേരേ കടുവ പാഞ്ഞടുത്തു.ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെ’ത്. പാമ്പ്രയിൽ റോഡിനു ഒരു വശത്തു വനവും മറുവശത്തു കാപ്പിത്തോട്ടവുമാണ്. അടുത്തകാലത്താണ് മുമ്പാണ് പുൽപള്ളി കടുവ കുന്നിൽ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നത്. ഈ കടുവയെ പിടികൂടുന്നതിനു കൂടുവച്ചെങ്കിലും ഫലം ഉണ്ടായില്ല.