സുരേഷ് റെയ്‌നക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഹർഭജൻ മാനേജ്‌മെന്റിനെ അറിയിച്ചു. ദുബൈയിലേക്ക് പോയ ടീമിനൊപ്പം ഹർഭജൻ ചേർന്നിരുന്നില്ല
യുഎഇയിലെ സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഹർഭജന്റെ അസാന്നിധ്യം ചെന്നൈക്ക് തിരിച്ചടിയാണ്. ടീമിലെ രണ്ട് താരങ്ങൾക്ക് അടക്കം 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 21നാണ് ടീം യുഎഇയിൽ എത്തിയത്. ചെന്നൈ ഒഴികെയുള്ള മറ്റ് ടീമുകളെല്ലാം തന്നെ പരിശീലനം ആരംഭിച്ചിരുന്നു.