വി ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

 

ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടി. വി ശിവദാസൻ മലയാളത്തിലും ജോൺ ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.