തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേമ്പറില്‍ രാവിലെയായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. തമിഴിലായിരുന്നു രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്.
നേരത്തെ ഭാഷാന്തരം ചെയ്തപ്പോഴാണ് അപാകതയുണ്ടെന്ന് കണ്ടെത്തിയത്.