കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസനും എൽ ഡി എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
വിജു കൃഷ്ണൻ, കെ കെ രാഗേഷ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് പുതുമുഖങ്ങൾ വരട്ടെയെന്ന തീരുമാനത്തിലേക്ക് യോഗം എത്തുകയായിരുന്നു. വൈകുന്നേരം നാല് മണിക്ക് ചേരുന്ന എൽ ഡി എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
ഏപ്രിൽ 30നാണ് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വയലാർ രവി, അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവർ ഏപ്രിൽ 21ന് വിരമിക്കുകയാണ്.