കൊച്ചിയിലെ ഫ്‌ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്
മാർച്ചിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. മാർച്ചിൽ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പോലീസ് തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു
കഴിഞ്ഞ ലോക്ക് ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് യുവതി സുഹൃത്തായ മാർട്ടിൻ ജോസഫിനൊപ്പം താമസിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുുവതി പറയുന്നു.