ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയില്‍ . കഴിഞ്ഞ ഏപ്രില്‍ 28നാണ് സംഭവം. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി ബാബുക്കുട്ടനായി അന്വേഷണം നടത്തുകയായിരുന്നു എറണാകുളം റെയിവേ പൊലീസ്.
The Best Online Portal in Malayalam