ഒമാനിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ സിഗരറ്റ് ശേഖരം പിടികൂടി

 

മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സിഗിരറ്റ് ശേഖരം പിടികൂടി. സലാല വിലയാത്തിലെ ഒരു സൈറ്റിൽ നടത്തിയ റെയ്‌ഡിലാണ് രാജ്യത്ത് നിരോധിക്കപ്പെട്ട 31,000 കാർട്ടൻ സിഗരറ്റുകൾ കണ്ടെടുത്തത്. ദോഫാർ ഗവർണറേറ്റ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ദോഫാർ കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.