തമിഴ്‌നാട്ടിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 234 കിലോ സ്വർണം പിടികൂടി. സേലത്ത് നിന്ന് നിമി ലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിന് കൊണ്ടുപോയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.