നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭ മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ പര്യടനം ആരംഭിച്ചു. പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പാടിച്ചിറ, കാപ്പി സെറ്റ്, ഇരുളം എല്‍.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി. സ്ഥാനാര്‍ത്ഥി പ്രചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണില്‍ റാലി നടത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍ ഏരിയ സെക്രട്ടറി എംഎസ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശശാങ്കന്‍, പി എസ് ജനാര്‍ദ്ദനന്‍, അനില്‍ സി കുമാര്‍, ബിന്ദു പ്രകാശ്, അനില്‍ മോന്‍ എന്‍ യു വില്‍സണ്‍, ടി വി സുരേഷ്, ബെന്നി കുറുമ്പാലക്കോട്ട്, സജി തൈപറമ്പില്‍ ,മുഹമ്മദ് ഷാഫി, ബൈജു നമ്പിക്കൊല്ലി എന്നിവര്‍ പ്രസംഗിച്ചു
The Best Online Portal in Malayalam