മികച്ച ദഹനം നല്‍കും ഈ അഞ്ച് ജ്യൂസുകള്‍

നമ്മള്‍ കൃത്യമായി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു സാധാരണ പ്രശ്‌നമാണ് മലബന്ധം, പക്ഷേ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു പ്രശ്‌നമാണ്. എന്തുകൊണ്ട്? കാരണം ഇത് അസ്വസ്ഥതയുളവാക്കുകയും ഹെമറോയ്ഡുകള്‍, മലദ്വാരത്തില്‍ വിള്ളലുകള്‍, യൂറോളജിക് ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മലബന്ധവും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാവുന്നതാണ്. മലബന്ധം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാം. എന്നിരുന്നാലും, ഈ വീട്ടുവൈദ്യങ്ങള്‍ ഒരു തരത്തിലും ഒരു പ്രൊഫഷണല്‍ ഡോക്ടര്‍…

Read More

മുഖ്യമന്ത്രി തിങ്കളാഴ്ച പത്രിക നല്‍കും; പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഉണ്ടാവില്ല

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 15, 16, 17 തിയ്യതികളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് ആദ്യദിവസം പത്രിക നല്‍കുക. കൂത്തുപറമ്പ് സ്ഥാനാര്‍ഥി കെ പി മോഹനന്‍ 17ന് രാവിലെ 11ന് പത്രിക നല്‍കും. ബാക്കി എട്ടുപേരും 16ന്. മാഹിയില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ ഹരിദാസ് 17ന് പത്രിക നല്‍കും. തിരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും പത്രിക സമര്‍പ്പണം. തിങ്കളാഴ്ച രാവിലെ…

Read More

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി സൂചന

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുടരുന്നു. ഏറ്റവുമൊടുവിലായി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം നേരത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട് ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആരാധകർ നേമത്തേക്ക് പോകരുതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയും ചെയ്തു. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തുന്നതെന്നാണ് സൂചന

Read More

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് നിലവില്‍ 71 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വര്‍ഷം എന്നതിനുപ്പുറം 2020 ശാസ്ത്രത്തിന്‍രെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടും. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീല്‍ തുടങ്ങി നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനുകള്‍…

Read More

നിയമസഭ ഇലക്ഷന് മുന്നോടിയായി വയനാട് ജില്ലയിൽ എൽഡിഎഫ് പ്രചരണം ആരംഭിച്ചു

കൽപ്പറ്റ:ചുരത്തിനു മുകളിൽ ഇനി വിജയത്തിനുള്ള അങ്കമാണ്. ഒപ്പംവാഗ്ദാനങ്ങളും പോർ വിളികളും. നിയമസഭ ഇലക്ഷന് മുന്നോടിയായി ജില്ലയിൽ എൽഡിഎഫ് പ്രചരണം ആരംഭിച്ചു. കൽപ്പറ്റ യി ൽ ഇടതു മുന്നണി സ്ഥാനാർത്ഥി എൽ ജെ ഡിയിൽ നിന്നും എം. വി ശ്രേയാംസ്കുമാർ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ശ്രേയാംസ് . അതേസമയം മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎ ഒ. ആർ കേളു പ്രചരണം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ബത്തേരിയിൽ യു.ഡി.എഫ് പാളയത്തിൽ നിന്നും രാജിവെച്ച എം എസ് വിശ്വനാഥനാണ് ഇടത്…

Read More

വയനാട് ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂനിറ്റുകള്‍, ബാലറ്റ് യൂനിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ ഇ.എം.എസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്. ഇതുപ്രകാരം ജില്ലയില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ 299 ബൂത്തുകളിലേക്ക് 19.5 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 358 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 33.5 ശതമാനം…

Read More

വയനാട് ജില്ലയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്;69 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (13.03.21) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 52 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27646 ആയി. 26685 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 796 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 737 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ മൂപ്പൈനാട്, നൂൽപ്പുഴ, പുൽപ്പള്ളി സ്വദേശികൾ 6 പേർ വീതം, മേപ്പാടി,…

Read More

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കൊവിഡ്, 12 മരണം; 3256 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കും ബ്രസീലിൽ നിന്നും വന്ന ഒരാൾക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ…

Read More

നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പറവൂരിൽ എം ടി നിക്‌സൺ

അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിക്ക് പകരം സി സി മുകുന്ദൻ സ്ഥാനാർഥിയാകും. ചടയമംഗലത്ത് എതിർപ്പുകൾ തള്ളി ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകി. പറവൂരിൽ എം ടി നിക്‌സൺ മത്സരിക്കും. ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ സ്ഥാനാർഥിയാകും. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വനിതാ പ്രാതിനിധ്യം രണ്ടായി ചുരുങ്ങി.

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More