കൽപ്പറ്റ:ചുരത്തിനു മുകളിൽ ഇനി വിജയത്തിനുള്ള അങ്കമാണ്. ഒപ്പംവാഗ്ദാനങ്ങളും പോർ വിളികളും. നിയമസഭ ഇലക്ഷന് മുന്നോടിയായി ജില്ലയിൽ എൽഡിഎഫ് പ്രചരണം ആരംഭിച്ചു. കൽപ്പറ്റ യി ൽ ഇടതു മുന്നണി സ്ഥാനാർത്ഥി എൽ ജെ ഡിയിൽ നിന്നും എം. വി ശ്രേയാംസ്കുമാർ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ശ്രേയാംസ് . അതേസമയം മാനന്തവാടിയിൽ സിറ്റിംഗ് എംഎൽഎ ഒ. ആർ കേളു പ്രചരണം തുടങ്ങിയിട്ട് മൂന്ന് ദിവസമായി. ബത്തേരിയിൽ യു.ഡി.എഫ് പാളയത്തിൽ നിന്നും രാജിവെച്ച എം എസ് വിശ്വനാഥനാണ് ഇടത് സ്ഥാനാർത്ഥി. കഴിഞ്ഞ വർഷം നഷ്ടമായ ബത്തേരി മണ്ഡലം വിശ്വനാഥനിലൂടെ തിരിച്ച് പിടിക്കാനാണ് എൽ.ഡി.എഫ് നീക്കം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും തങ്ങളുടെ കൈപിടിയിലൊതുങ്ങുമെന്ന് ഇടതു കേന്ദ്രങ്ങൾ പറയുന്നു.