നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരള യാത്രക്ക് ഒരുങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം.
തിയതിയുടെ കാര്യത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും.
കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ബിജെപി മണ്ഡലം നേതൃയോഗങ്ങളിൽ പങ്കെടുക്കും. സി.പി. രാധാകൃഷ്ണൻ, ജെ.പി. നദ്ദ തുടങ്ങിയവർ ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.