പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു

30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.