ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തിനില്‍ക്കുന്നത്.

 

തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില.സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. നവംബര്‍ 20ന് ശേഷം പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.