ഇന്ധന വില ഇന്നും കൂട്ടി; 21 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.87 രൂപ

 

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില

കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ് ഇന്നത്തെ വില. 21 ദിവസം കൊണ്ട് കൂട്ടിയത് ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് രാജ്യത്ത് കൂടിയത്.