രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസൽ വിലയും നൂറ് രൂപയിലേക്കടക്കുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോളിന് ലിറ്ററിന് 105.78 രൂപയുമാമ് വില.
കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.