കെഎസ്ആർടിസി മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സർക്കാർ അനുവദിച്ചു. 80 കോടി രൂപയാണ് ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായത്. കെ എസ് ആർ ടി സി ജീവനക്കാരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.കഴിഞ്ഞ മാസത്തെ…