സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് മാധ്യമ പ്രവർത്തകർക്ക്. മരിയ റെസ്സ, ദിമിത്രി മുറാറ്റോവ് എന്നിവർക്കാണ് പുരസ്‌കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
ഫിലിപ്പീൻസ് സ്വദേശിയാണ് മരിയ റെസ്സ. അധികാര ദുർവിനിയോഗത്തിനെതിരെയാണ് മരിയ റെസ്സ പോരാടിയത് . കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്. 2012 ൽ സ്ഥാപിച്ച റാപ്‌ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ റെസ്സ.
റഷ്യൻ സ്വദേശിയായ ദിമിത്രി മുറാറ്റോവ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി നീണ്ട പോരാട്ടമാണ് നടത്തിയത്. 1993 പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജോ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി മുറാറ്റോവ്.