ലഖീംപൂർ ഖേരി ആക്രമണ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖീംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.
ഇതിനിടെ ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി നിർദേശിച്ചു.എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഖീംപൂർ കേസിൽ ഉത്തർ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമർശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.
കൊലക്കേസ് പ്രതിയെ നോട്ടിസ് നൽകിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സർക്കാരും ഉത്തവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എല്ലാ പ്രതികളും നിയമത്തിന് മുന്നിൽ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു.