2020 സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണും അർഹരായി. റോയൽ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലേലത്തിനുള്ള പുതിയ രീതികൾ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങൾ മെച്ചപ്പെടുത്തിയതിനുമാണ് ഇരുവർക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്.
ആൽഫ്രഡ് നൊബേലിന്റെ ഓർമയ്ക്കായുള്ള സാമ്ബത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം എന്നാണ് സാമ്പത്തിക നൊബേൽ സമ്മാനം സാങ്കേതികമായി അറിയപ്പെടുന്നത്. 11 ലക്ഷം യുഎസ് ഡോളറും സ്വർണ മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം.