എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ ഗൂണ്ടാസംഘം പിടിയിൽ. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗൂണ്ടാ സംഘമാണ് മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയിലായത്. ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കോടനാട് ജോജി, നെടുങ്ങപ്ര അമൽ, അരുവപ്പാറ ബേസിൽ, നെടുങ്ങപ്ര ശ്രീകാന്ത്, വേങ്ങൂർ നിബിൻ, ആദർശ് (21) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.