ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റോജര്‍ പെന്റോസ്, റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രധാനമായി തമോഗര്‍ത്തത്തെ കുറിച്ചുളള പഠനമാണ് ഇവര്‍ക്ക് ആദരം നേടി കൊടുത്തത്.
ബ്രിട്ടണിലെ ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടിത്തമാണ് റോജര്‍ പെന്റോസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് വലിയ തോതിലുളള തമോഗര്‍ത്തത്തെ കണ്ടെത്തിയതിനാണ് റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരും ആദരം നേടിയത്. ഒരു കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാര തുക.