സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസണെയും ദുബൈയിൽ അറസ്റ്റ് ചെയ്തതായി എൻഐഎ. യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പ്രതികൾക്കെതിരെ ഇന്റർ പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയെന്നും എൻ ഐ എ അറിയിച്ചു
കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കൊടുങ്ങല്ലൂർ മൂന്നുപിടീക സ്വദേശിയാണ് ഇയാൾ. ഫൈസൽ ഫരീദ് നേരത്തെയും ദുബൈയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും എൻഐഎ സ്ഥിരീകരിച്ചിരുന്നില്ല.