കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു

കൊറോണ വൈറസ് ശ്വാസകോശത്തെ (lab-grown respiratory tract cells) ബാധിക്കുന്നതിന്റെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ചു. ശ്വാസകോശത്തിനുള്ളിലെ ഓരോ സെല്ലിലും ഉൽ‌പാദിപ്പിക്കപ്പെടുകയും പുറത്തുവിടുകയും ചെയ്യുന്ന വൈറസ് കണങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന കണ്ടെത്തലാണിത്.

നോർത്ത് കരോലിന യൂണിവേഴ്സിറ്റി (യു.എൻ‌.സി) ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാമിൽ എഹ്രെ ഉൾപ്പെടെയുള്ള ഗവേഷകരാണ് ഈ ചിത്രങ്ങൾ പകർത്തിയത്. എയർവേകളിലെ SARS-CoV-2 അണുബാധ എത്രമാത്രം തീവ്രമാകുമെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

ഗവേഷണത്തിൽ, ശാസ്ത്രജ്ഞർ SARS-CoV-2 കൊറോണ വൈറസിനെ മനുഷ്യ ശ്വാസകോശത്തിലെ ബ്രോങ്കിയൽ എപ്പിത്തീലിയൽ സെല്ലുകളിലേക്ക് കുത്തിവയ്ക്കുകയും 96 മണിക്കൂർ കഴിഞ്ഞ് ഉയർന്ന പവർ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തു.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. SARS-CoV-2 വ്യാപനം പരിമിതപ്പെടുത്തുന്നതിന് രോഗബാധിതരും അണുബാധയില്ലാത്തവരുമായ വ്യക്തികൾ മാസ്കുകൾ ഉപയോഗിക്കേണ്ടുന്നതിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ് ചിത്രങ്ങൾ എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.