കൊറോണ വൈറസ്: മരണസംഖ്യ 2118 ആയി; 74,576 പേർ രോഗബാധിതർ

കൊറോണ വൈറസ് ബാധയെ തുടർന്ന് മരണ സംഖ്യ 2118 ആയി ഉയർന്നു. ചൈനയിൽ വ്യാഴാഴ്ച 114 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇറാനിലും ജപ്പാനിലും രണ്ട് പേർ വീതവും ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു

ഇറാനിൽ അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ലോകത്തെമ്പാടുമായി 74,576 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ വൈറസ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് റിപ്പോർട്ടുകൾ.

ബുധാനാഴ്ച 394 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ഇത് 1749 പേർക്കായിരുന്നു. ഇറാനിൽ ക്വോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രണ്ട് പേരാണ് മരിച്ചത്.

ദക്ഷിണ കൊറിയയിൽ 104 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറിയൻ നഗരമായ ഡേഗുവിലാണ് രോഗം പടരുന്നത്. ഇവിടെ മാത്രം 82 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്