ഈ വർഷത്തെ സാഹിത്യ നൊബേൽ അബ്ദുൾറസാഖിന്

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.

താൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. പത്ത് നോവലുകളും നിരവധി ചെറുകഥകളും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത് പുറംലോകത്തിന് തികച്ചും അന്യമായ വൈവിധ്യമാർന്ന സംസ്‌കാരത്തെയാണ് തുറന്ന് കാട്ടുന്നതെന്ന് നൊബേൽ കമ്മിറ്റി അധ്യക്ഷൻ ആൻഡേഴ്‌സ് ഓൽസൺ പറയുന്നു.

1986 ൽ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്.