ഒ എൻ വി സാഹിത്യ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്
കഴിഞ്ഞ വർഷം ഡോ. എം ലീലാവതിയാണ് ഒഎൻവി പുരസ്‌കാരം നേടിയത്. നാൽപത് വർഷത്തിലേറെയായി ചലചിത്ര ഗാനരചനയിൽ സജീവമാണ് വൈരമുത്തു. 2003ൽ അദ്ദേഹത്തിന് പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.