ദുബൈയിലുള്ള കെ സുധാകരൻ എംപിയുടെ യാത്ര തടയാൻ ശ്രമമെന്ന ഗുരുതര ആരോപണവുമായികുടുംബം. പിതാവിനെ കാണാൻ ഡോക്ടർ അനുവദിക്കുന്നില്ലെന്നും ബോസ് വിളിച്ചെന്ന് ഡോക്ടർ പറഞ്ഞെന്നുമാണ് മകൻ സൻജോഗ് സുധാകരന്റെ പ്രതികരണം. ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെ സുധാകരൻ.
അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനാണ് കെ സുധാകരൻ എംപിയും കുടുംബാംഗങ്ങളും UAEയിൽ എത്തിയത്. മണ്ഡലപുനർനിർണയ ബിൽ നാളെ ലോക്സഭയിൽ എത്താനിരിക്കെ കെ സുധാകരനോട് മടങ്ങിവരാൻ കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം.
പിന്നിൽ വലിയ രാഷ്ട്രീയ നീക്കമെന്നും ബോസ് വിളിച്ചെന്ന് ഡോക്ടർ പറഞ്ഞതായും കുടുംബം. ചികിത്സ തുടരണമെന്ന് ആവശ്യപ്പെടുകയും ഇന്നലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യയെ പോലും കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം ഡൽഹിയിലേക്ക് മടങ്ങാനുള്ള ശ്രമം തുടരുകയാണ് കുടുംബം.








